5,000ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും: സി.കൃഷ്ണകുമാർ

ഏറ്റവും അനുകൂലമായ പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. മുൻസിപ്പൽ പരിധിയിൽ 8,000 മുതൽ 10,000 വരെ വോട്ടുകളുടെ ലീഡ് പ്രതീക്ഷിക്കുന്നുണ്ടെന്നും അത് മറികടക്കാൻ യുഡിഎഫിന് കഴിയില്ലെന്നും അദ്ദേഹം നമസ്തേ കേരളത്തിൽ പറഞ്ഞു. യുഡിഎഫിന് അകത്തും അടിയൊഴുക്ക് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ യുഡിഫിന് ലഭിച്ച ഇടത് വോട്ടുകൾ ഇത്തവണ യുഡിഎഫിന് കിട്ടില്ല. 50,000 വോട്ടുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്നും 5,000ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.