മുനമ്പത്ത് നോട്ടീസ് അയച്ചത് എല്‍.ഡി.എഫിന്റെ കാലത്ത് : പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

കൊച്ചി: മുനമ്പത്തെ സ്ഥലം പിടിച്ചെടുക്കാനുള്ള വഖഫ് ബോര്‍ഡിന്റെ നടപടിയില്‍ പ്രതികരണവുമായി മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വി.എസ് സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡ് ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം വന്നത്. എന്നാല്‍ മുന്‍ ബോര്‍ഡ് നടപടി വൈകിപ്പിച്ചപ്പോള്‍ പിന്നാലെ ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നു. എന്നാല്‍ നടപടി ആരംഭിച്ചുവെന്ന മറുപടി മാത്രമാണ് അന്ന് ബോര്‍ഡ് നല്‍കിയതെന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് അന്ന് ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നിലെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വി.എസ് സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. മാനുഷിക പരിഗണനവച്ച് മുനമ്പത്തെ ജനങ്ങളെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.