നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായതില്‍ അഭിമാനം; മന്ത്രിയായി തുടരും: പോസ്റ്റുമായി സുരേഷ് ഗോപി

 നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായതില്‍ അഭിമാനം; മന്ത്രിയായി തുടരും: പോസ്റ്റുമായി സുരേഷ് ഗോപി

നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനമെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സുരേഷ് ഗോപി ഫെയ്സ്‌ബുക്കിൽ കുറിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണത്തിനു വഴങ്ങിയാണ് ഡൽഹിക്ക് തിരിച്ചത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു. സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *