കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍ മര്‍ദനം, കേസെടുക്കാന്‍ മടിച്ച് പോലീസ്

 കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍ മര്‍ദനം, കേസെടുക്കാന്‍ മടിച്ച് പോലീസ്

കൊല്ലം ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുവിന്റെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാന്‍സി ജെയിംസിന്റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്.

ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടര്‍ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും രാത്രി ആശുപത്രിയില്‍ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടര്‍ ആരോപിച്ചു.കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയത് ചോദ്യം ചെയ്തത് പ്രകോപനത്തിനിടയാക്കിയെന്നും തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടെ സ്ത്രീ k
മുഖത്തടിക്കുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ പരാതി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *