ജീവന് ഭീഷണിയാകുന്നു, ക്ഷേത്രങ്ങളില്‍നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു

 ജീവന് ഭീഷണിയാകുന്നു, ക്ഷേത്രങ്ങളില്‍നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു

വിഷാംശം ഉണ്ടെന്ന വ്യാപക പ്രചരണങ്ങള്‍ക്ക് പിന്നാലെ ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അര്‍ച്ചന, നിവേദ്യം എന്നിവയ്ക്ക് ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യ സമര്‍പ്പണത്തിനു ഭക്തര്‍ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നല്‍കേണ്ടത്. ഭക്തരുടെയും സമൂഹത്തിന്റെയും ആശങ്ക പരിഗണിച്ചാണു തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കുന്നു.

 

അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണു തീരുമാനം.

 

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *